പ്രീ സെയിൽ കളങ്കാവൽ മൂന്നാമത് , 3 കോടി

മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ വേൾഡ് വൈഡ് പ്രീ സെയിൽ 3 കോടി . കേരളത്തിൽ മാത്രം ഇതിനകം എൺപതിനായിരത്തോളം ടിക്കറ്റുകൾ അഡ്വാൻസ് ബുക്കിംഗിലൂടെ വിറ്റു . കേരളത്തിലെ മാത്രം പ്രീ സെയിൽ ഒന്നരക്കോടിക്ക് മുകളിൽ വരും. സൗദി അറേബ്യയിൽ ഇന്നലെ രാവിലെയാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്ക് തൊട്ട് പിന്നാലെ ഈ വർഷത്തെ പ്രീ സെയിലിൽ കളങ്കാവൽ മൂന്നാമതെത്തി കഴിഞ്ഞതായാണ് വിവരം. മമ്മൂട്ടി കമ്പനി നിർമ്മിച്ച് നവാഗതനായ ജിതിൻ . കെ.ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഇന്ന് രാവിലെ 9.30ന് ആരംഭിക്കും. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 22 നായികമാരുണ്ട്.ഈ വർഷം തിയേറ്ററിൽ എത്തുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം ആണ് കളങ്കാവൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രവും. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് രചന. ഛായാഗ്രഹണം ഫൈസൽ അലി.
Source link



