പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം ഭൂത് ബംഗ്ള ടീസർ ഇന്ന്

അക്ഷയ് കുമാർ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ഹൊറർ കോമഡി ചിത്രം ഭൂത് ബംഗ്ളയുടെ ടീസർ ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തിലൂടെ പതിനാലുവർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇത് ഏഴാം തവണയാണ് പ്രിയദർശനും അക്ഷയ് കുമാറും ഒരുമിക്കുന്നത്. ബാലാജി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഏക്താകപൂറും ശോഭ കപൂറും കേപ് ഒഫ് ഗുഡ് ഫിലിംസിന്റെ ബാനറിൽ അക്ഷയ് കുമാറും ചേർന്നാണ് ഭൂത് ബംഗ്ളാ നിർമ്മിച്ചത്. തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, അസ്രാണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
Source link



