LATEST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന യുവാവ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞുവന്ന യുവാവ് പൊലീസ് പിടിയിലായി. കല്ലുവാതുക്കൾ മണ്ണയം സ്വദേശി മഹിലാലാണ് (23) പിടിയിലായത്. പെൺകുട്ടിയുടെ പരാതിയിൽ ജൂൺ 19ന് പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കണ്ടെത്താനായില്ല. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ ഗോപിചെട്ടിപാളയത്ത് നിന്ന് പിടികൂടിയത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രകാശ്, എസ്.ഐ അഖിലേഷ് എ.എസ്.ഐ മനോജ് നാഥ്, എസ്.സി.പി.ഒ വിജയൻ, സി.പി.ഒ രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Leave a Reply

Back to top button