LATEST
‘പ്രശോഭ് ഷാഫിയെ വീഡിയോ കോൾ ചെയ്തു” ദളിത് യുവതി ദൃശ്യങ്ങൾ കൈമാറി പീഡന പരാതിയിൽ കൗൺസിലർ ഒളിവിൽ

ഇന്നലെ രാവിലെ 11നാണ് യുവതി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ അബ്ദുൾ ജലീലിന് മൊഴി നൽകിയത്. പ്രശോഭിനെതിരെ ജാമ്യമില്ലാ വകുപ്പിന് പൊലീസ് കേസെടുത്തു. ബലാത്സംഗം, പട്ടികജാതി വർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രശോഭ് ഒളിവിലാണ്.ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.
Source link


