LATEST

പ്രവാസികൾക്ക് ആശ്വാസം,​ ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യവിമാനം പുറപ്പെട്ടു

അബുദാബി : വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി അബുദാബിയിൽ നിന്ന് മുംബയിലേക്ക് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നവരുമായാണ് വിമാനം പുറപ്പെട്ടത്. മുംബയ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനങ്ങൾ സർവീസ് നടത്തുന്നത്. പാരീസ്,​ ആംസ്റ്റർഡാം,​ ലണ്ടൻ,​ കറാച്ചി,​ ദമ്മാം,​ മോസ്കോ,​ ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

കൊച്ചിയിലേക്കും വൈകാതെ വിമാനം പറക്കുമെന്നും എന്നാൽ പൊതുവായ ബുക്കിംഗ് ഉടൻ ഉണ്ടാവില്ലെന്നുമാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യു.എ,​ഇ,​ കുവൈറ്റ്,​ ഖത്തർ,​ ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വ്യോമാതിർത്തി അടച്ചിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകളാണ് മുടങ്ങിയത്. തുടർന്ന് നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയിരുന്നു.

അതേസമയംവി മാനങ്ങൾ വഴിമാറ്റി വിട്ടതിനെതുടർന്ന് കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളായ യാത്രക്കാർ പാകിസ്ഥാനിൽ നിന്നും വിമാനമാർഗ്ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തി. ഇന്ന് അർദ്ധരാത്രി 12.30നുള്ളശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ ഡൽഹിയിലേയ്ക്ക് തിരിക്കും. നാളെ പുലർച്ചെയുളള എയർ ഇന്ത്യാ വിമാനത്തിൽ കൊച്ചിയിലേയ്ക്കും തിരിക്കും.


Source link

Related Articles

Back to top button