LATEST

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ


കൊച്ചി: നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ചടങ്ങുകളിൽ പങ്കെടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 11.45ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചി നേവൽബേസിലെത്തും. ഇവിടെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മേയർ വി.കെ. മിനിമോൾ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ ചേർന്ന് സ്വീകരിക്കും. ഉച്ചയ്ക്ക് 12.30ന് മറൈൻ ഡ്രൈവിൽ കേരള ധീവരസഭ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 1.15ന് കലൂർ സ്റ്റേഡിയത്തിൽ റെയിൽവേ, ദേശീയപാത വികസന അതോറിറ്റി, ബി.പി.സി.എൽ എന്നിവയുടെ വിവിധ പദ്ധതികളുടെയും അമൃത് ഭാരത് ട്രെയിനുകളുടെയും നവീകരണം പൂർത്തിയാക്കിയ വിവിധ റെയിൽവേ സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിർവഹിക്കും. 2.15ന് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന എൻ.ഡി.എ റാലിയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമിടും. എൻ.ഡി.എ പ്രകടനപത്രികയും പുറത്തിറക്കും.


Source link

Related Articles

Back to top button