പ്രധാനമന്ത്രി തൃശൂരിൽ; കലാപരിപാടികളൊരുക്കി മോദിയെ വരവേറ്റ് ബിജെപി

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി. ഹെലികോപ്റ്ററിൽ കുട്ടനല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ മോദി തുറന്നവാഹനത്തിൽ റോഡ്ഷോ നടത്തിയാണ് സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലെത്തിയത്. എൻഡി എ സ്ഥാനാർത്ഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ്കുമാർ എന്നിവർ അദ്ദേഹത്തിനൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റോഡ് ഷോയുടെ ഭാഗമായി. 900 മീറ്റർ ദൂരത്തിൽ പലയിടങ്ങളിലായി വിവിധ കലാരൂപങ്ങളുടെ അവതരണങ്ങളാണ് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്കായി ഒരുക്കിയത്. രണ്ടരവർഷത്തിനിടയിൽ മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരിൽ എത്തിയത്. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. ഏഴ് എസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഏഴ് പോയിന്റുകളിലായി വിന്യസിച്ചിരിക്കുന്നത്. ജില്ലാ കളക്ടറെത്തി പുറത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
Source link


