LATEST
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ: വികസനോദ്ഘാടനവും തിര. പ്രചാരണവും

കൊച്ചി: വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉൾപ്പെടെ മൂന്നു പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.സ്റ്റേഡിയം വളപ്പിലെ പന്തലിൽ എൻ.ഡി.എ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്റ്റേഡിയം കവാടം മുതൽ പന്തൽ വരെ റോഡ്ഷോയിൽ പങ്കെടുക്കും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.
Source link



