test del 5 copy of del 3
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ശനിയാഴ്ച ഗതാഗതനിയന്ത്രണം

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ശനിയാഴ്ച (2026 ഏപ്രിൽ 4) 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, അണ്ടർ പാസ്സേജ്, ബേക്കറി, മേട്ടുകട, തൈക്കാട്, തമ്പാനൂർ ഫ്ലൈ ഓവർ, കിള്ളിപ്പാലം, കരമന, നീറമൺകര, പാപ്പനംകോട്, പൂജപ്പുര, ജഗതി റോഡുകളുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
∙വെള്ളയമ്പലം ഭാഗത്തു നിന്നു വഴുതക്കാട് വഴി തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം-മ്യൂസിയം-എൽഎംഎസ്- പാളയം- സ്റ്റാച്ച്യൂ- ഓവർബ്രിജ് വഴി പോകണം.
∙തമ്പാനൂർ കിഴക്കേക്കോട്ട ഭാഗങ്ങളിൽ നിന്നു കരമന വഴി പാപ്പനംകോട്, നേമം ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിജ് അട്ടക്കുളങ്ങര -മണക്കാട്-തിരുവല്ലം-മധുപാലം -കൈമനം വഴി പോകണം.
Source link


