LATEST
‘ദിലീപ് നായകനായ മോസ് ആൻഡ് ക്യാറ്റിനുശേഷം സിനിമകൾ ചെയ്തില്ല’; കാരണം വെളിപ്പെടുത്തി നടി അശ്വതി അശോക്

2009ൽ തീയേറ്ററുകളിലെത്തിയ ദിലീപ് ചിത്രം ‘മോസ് ആൻഡ് ക്യാറ്റിലൂടെ’ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അശ്വതി അശോക്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം അവതാരകയായും മോഡലായും നിലയുറപ്പിച്ചിരുന്നു. ഗോഡ്ഫാദർ, പവിത്രം, എന്നോട് ഇഷ്ടം കൂടാമോ, മക്കൾ മാഹാത്മ്യം, ഗാന്ധാരി, കാബൂളിവാല, മാനത്തെ വെള്ളിത്തേര്, മഴയെത്തുമുൻപേ, കാണാക്കിനാവ് തുടങ്ങിയ സിനിമകളിൽ അശ്വതി ബാലതാരമായി അഭിനയിച്ചിരുന്നു. നടനും ബിസിനസുകാരനുമായ വിശാലാണ് അശ്വതിയുടെ പങ്കാളി. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ തന്റെ അഭിനയജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
Source link


