test del 5 copy of del 3
‘പ്രധാനമന്ത്രിയുടെ ഇടപെടൽ, രാത്രി ഏഴരയ്ക്ക് കേന്ദ്രമന്ത്രിയുടെ വിളിയെത്തി; സമവായ ഫോർമുലയല്ല ചെയർമാൻ സ്ഥാനം’

തിരുവനന്തപുരം∙ നാഷനൽ ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന്റെ (എൻഎഫ്ഡിസി) ചെയർമാനാകുമെന്ന് സൂചന പോലും ലഭിച്ചിരുന്നില്ലെന്ന് നടൻ ജി. കൃഷ്ണകുമാർ. എൻഎഫ്ഡിസി ചെയർമാനായ ശേഷം ആദ്യമായി മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഏഴരയ്ക്ക് ശേഷം അര മണിക്കൂറിനുള്ളിൽ നടന്ന സംഭവങ്ങളാണ് എല്ലാം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മന്ത്രി പറഞ്ഞത്. വട്ടിയൂർക്കാവ് സീറ്റ് കിട്ടാത്തതിനുള്ള പകരം ഫോർമുലയല്ല ചെയർമാൻ സ്ഥാനം. ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും നല്ല രീതിയിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ചെയ്യാനുള്ള ശ്രമമായിരിക്കും നടത്തുകയെന്നും കൃഷ്ണ കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. കേന്ദ്ര സർക്കാർ എന്നെ അംഗീകരിച്ച് ഒരു ചുമതല നൽകുകയാണ്. അവിടെ പോയി ഇതിനെപ്പറ്റി ആഴത്തിൽ പഠിക്കണം. ഞാൻ സിനിമയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്നു തന്നെ വരുന്ന ആളായതു കൊണ്ട് കുറച്ചു കാര്യങ്ങളൊക്കെ അറിയാം. എന്നാലും ഇതൊരു ഭാരിച്ച ചുമതലയാണ്. അവിടെ ചെന്ന് മനസിലാക്കി മുന്നോട്ടു പോകണം. ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും നല്ല രീതിയിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ചെയ്യാനുള്ള ശ്രമമായിരിക്കും എന്റെ ഭാഗത്ത് നിന്നുണ്ടാവുക. ഒരു സൂചനയുമില്ലായിരുന്നു. ഒരു വാക്കുപോലും ആരും പറഞ്ഞിരുന്നില്ല. ഹിന്റ് പോലും തന്നില്ല. രാത്രി ഏഴരയ്ക്ക് ശേഷം അര മണിക്കൂറിനുള്ളിൽ നടന്ന സംഭവങ്ങളാണ് ഇതൊക്കെ. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് എന്നെ വിളിക്കുന്നത്. ഡൽഹിയിൽ വന്ന് കാണണമെന്നും ചുമതലയേറ്റെടുക്കണമെന്നും ഇപ്പോൾ തന്നെ ഉത്തരവ് പുറത്തുവരുമെന്നും ആണ് അദ്ദേഹം പറയുന്നത്.
Source link


