test del 4 copy of del 3

പ്രതിരോധ കയറ്റുമതി: കുതിച്ചുയർന്ന് ഇന്ത്യ; വാങ്ങുന്നത് 80ലേറെ രാജ്യങ്ങൾ


ന്യൂഡൽഹി ∙ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി രാജ്യം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025–26) 38,424 കോടി രൂപയുടെ കയറ്റുമതിയാണു പ്രതിരോധ മേഖലയിൽ ഇന്ത്യ നടത്തിയത്. അതിനു മുൻപുള്ള സാമ്പത്തിക വർഷത്തെക്കാൾ 62.66% വർധനയാണിത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി വരുമാനം 2024–25 സാമ്പത്തിക വർഷത്തിൽ 8389 കോടി രൂപയുടേതായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിതു 21,071 കോടി രൂപയായി; 151% വർധന. സ്വകാര്യ സ്ഥാപനങ്ങളുടെ വരുമാനം 15,233 കോടി രൂപയിൽ നിന്നു 17,353 കോടി രൂപയായി വർധിച്ചു. (Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം facebook/narendramodi എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)


Source link

Back to top button