പ്രതിഭയാണ് പ്രതിഭ

മലയാളത്തിൽ ഇനിയും അഭിനയിക്കാൻ ഒരുങ്ങുന്നു
ആന്റണി വർഗീസ് നായകനായ കൊണ്ടൽ സിനിമയിലൂടെയാണ് തമിഴ് ടെലിവിഷൻ താരം പ്രതിഭയുടെ മലയാള അരങ്ങേറ്റം.
വി.ജെ. ആയി കരിയർ ആരംഭിച്ച പ്രതിഭ മഹാനദി എന്ന തമിഴ് സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രതി നേടിയ മഹാനദിയിൽ ഗംഗ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മഹാനദിയിൽനിന്ന് അപ്രതീക്ഷിതമായി പ്രതിഭ പിൻമാറിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. മോഡലിംഗും രംഗത്തും കഴിവ് തെളിയിച്ച പ്രതിഭ ഇൻഫ്ളുവൻസർ എന്ന വിലാസത്തിലും ശ്രദ്ധ നേടി.മലയാളം അറിയില്ലെങ്കിലും കൊണ്ടലിൽ ആന്റണി വർഗീസിന്റെ ഭാര്യ വേഷം മികച്ചതാക്കി മാറ്റി. അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടലിന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ കൊണ്ടൽ സിനിമയിലെ കഥാപാത്രം പോലെ അല്ല ജീവിതത്തിൽ പ്രതിഭ. ഫാഷണബിൾ ആയി പെൺകുട്ടി. യാത്രാപ്രേമി കൂടിയാണ് പ്രതിഭ. യാത്രയുടെ വിശേഷങ്ങൾ എല്ലാം പ്രതിഭ ആരാധകരെ അറിയിക്കാറുണ്ട്. മലയാളത്തിൽ കൂടുതൽ സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് പ്രതിഭ. തെന്നിന്ത്യൻ ഭാഷയിൽ എല്ലാം അഭിനയിക്കുകയാണ് ലക്ഷ്യം.
Source link



