test del 3
പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ പക; ഫിറ്റ്നസ് സെന്റർ പരിശീലകയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം∙ പാറശാലയില്‍ വനിതകള്‍ക്കായുള്ള ഫിറ്റ്നസ് സെന്ററിലെ പരിശീലകയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചത് പ്രണയാഭ്യര്‍ഥന നിരസിച്ചതിലുളള പക മൂലം. ചെങ്കല്‍ മര്യാപുരം സ്വദേശി കാവ്യ(24)യെയാണ് ഇന്നു രാവിലെ പാറശാല കരുമാനൂര്‍ കോട്ടവിളയില്‍ അശ്വന്ത് (25) ഫിറ്റ്‌നസ് സെന്ററില്‍ വച്ച് കുത്തിയത്. കഴിഞ്ഞ കുറേ നാളുകളായി അശ്വന്ത് പ്രണായാഭ്യര്‍ഥന നടത്തിയെങ്കിലും താന്‍ അതു നിരസിക്കുകയായിരുന്നുവെന്നും അതിന്റെ പകയിലാണ് അതിക്രമം കാട്ടിയതെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കാവ്യയെ കുത്തിയതിനു ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അശ്വന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ തറയില്‍ രക്തത്തില്‍ കുളിച്ച് പിടയുന്ന കാവ്യയെയും അരികില്‍ അവശനായി അശ്വന്തിനെയും കണ്ടു. താന്‍ എലിവിഷം കഴിച്ചുവെന്ന് അശ്വന്ത് തന്നെ ഇവരോടു പറഞ്ഞു. തുടര്‍ന്ന്, ആംബുലന്‍സ് വിളിച്ച് കാവ്യയെ സ്വകാര്യ ആശുപത്രിയിലും പൊലീസ് വാഹനത്തില്‍ അശ്വന്തിനെ ആദ്യം പാറശാല ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പാറശാല പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
Source link

