LATEST
എസ്.ഐ.ആർ: വിതരണം ചെയ്തത് 2.29 കോടി ഫോമുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇതു വരെ 2,29,81,217 (82.52%)എസ്ഐആർ ഫോമുകൾ വിതരണം ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ.യു.ഖേൽക്കർ അറിയിച്ചു. ഇന്നലെ വൈകിട്ട് ആറു വരെയുള്ള കണക്കാണിത്. കണ്ടെത്താനാകാത്തവർ,മരണപ്പെട്ടവർ താമസം മാറി പോയവർ എന്നിങ്ങനെ പൂർത്തിയാകാത്ത അപേക്ഷകളുടെ എണ്ണം 11,12,758 ആയി. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി.എൽ.ഒമാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകൾ ഇന്നും തുടരും.
Source link



