test del 5 copy of del 3

പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം∙ നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് നൽകി. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് 78.27% പോളിങ് നടന്നതായാണു കമ്മിഷൻ അറിയിച്ചത്. അത് ഇനിയും മാറാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്പിലും പോർട്ടലിലും മണ്ഡലങ്ങൾ തിരിച്ചുള്ള ശതമാനക്കണക്കു നൽകിയിട്ടുണ്ടെങ്കിലും ഇതിലും വീടുകളിൽ വോട്ട് ചെയ്തവരുടെയും തപാൽ, സർവീസ് വോട്ടുകളുടെയും വിവരങ്ങൾ ചേർത്തിട്ടില്ല.പോളിങ് സാധനങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ തിരികെ ഏൽപിക്കുമ്പോൾ ഇതു കൈമാറും. തുടർന്ന് ഇവയും പോർട്ടലിൽ നൽകിയ വിവരങ്ങളും റിട്ടേണിങ് ഓഫിസർമാരും ഒബ്സർവർമാരും അടങ്ങിയ സംഘം പരിശോധിച്ച് ഉറപ്പാക്കി തപാൽ വോട്ടുകൾ, വീട്ടിലെ വോട്ടുകൾ തുടങ്ങിയവയും ചേർത്താണ് അന്തിമകണക്ക് പുറത്തുവരിക. ഇതു ജില്ലകളിൽനിന്നു സിഇഒ ഓഫിസിനും തുടർന്നു കമ്മിഷനും ലഭിച്ചെങ്കിലും പോളിങ് ശതമാനത്തിന്റെ പ്രഖ്യാപനം വന്നിട്ടില്ല.


Source link

Back to top button