LATEST

പോക്‌സോ: സ്‌കൂൾ ബസ് ഡ്രൈവർ റിമാൻഡിൽ


ചേർത്തല: നഗരത്തിലെ ഗവ.എൽ.പി സ്‌കൂളിലെ സ്‌കൂൾ ബസിൽ വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഡ്രൈവർ അറസ്റ്റിൽ. നഗരസഭ 29ാം വാർഡ് തെക്കേപുളിമൂട്ടിൽ ബേബി(57)യെയാണ് ചേർത്തല സ്‌റ്റേഷൻ ഇൻസ്പക്ടർ ഹേമന്ത്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കുട്ടിക്ക് മിഠായി വാങ്ങിനൽകി ബസിൽവച്ച് അതിക്രമം കാട്ടിയെന്നാണ് കേസ്. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button