LATEST
പോക്സോ കേസിൽ പ്രതിയായ യഷ് ദയാൽ ഐ.പി.എല്ലിനില്ല

ബംഗളൂരു: ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് പോക്‌സോ കേസിൽ കുടുങ്ങിയ ആർ.സി.ബിയുടെ പേസർ യഷ് ദയാൽ ഇത്തവണത്തെ ഐ.പി.എൽ സീസണിൽ കളിക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. വ്യക്തിപരമായ കാരണങ്ങളാൽ വരുന്ന ഐ.പി.എൽ സീസണിൽ യഷ് ദയാൽ കളിക്കില്ലെന്ന് ആർ.സി.ബിയുടെ ഡയറക്‌ടർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ് അറിയിച്ചു. ഇത്തവണത്തെ ലേലത്തിന് മുമ്പ് 5 കോടിരൂപയ്ക്ക് യഷ് ദയാലിനെ ആർ.സി.ബി നിലനിറുത്തിയതിന് പിന്നാലെ ഫ്രാഞ്ചൈസിക്ക് നേരെ വലിയ തോതിൽ സൈബർ ആക്രമണവുമുണ്ടായിരുന്നു.കഴിഞ്ഞ സീസണിൽ 13 വിക്കറ്റുകൾ നേടി ആർ.സി.ബിയുടെ കന്നി കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് യഷ് ദയാൽ.അതേസമയം യഷ് കഴിഞ്ഞ മാസം ഇഫ്ലുവൻസറും അവതാരകയുമായ ശ്വേത പുന്ദിറിനെ വിവാഹം കഴിച്ചിരുന്നു.
Source link


