NATIIONAL
പൊലീസ് പരിശോധന ശക്തം: മദ്യവും കഞ്ചാവും പിടിച്ചെടുത്തു

പത്തനംതിട്ട : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലാ അതിർത്തികളിലും പ്രധാന നഗരങ്ങളിലും സായുധ കേന്ദ്ര പൊലീസ് സേനയുടെ സഹായത്തോടെ പൊലീസ് പരിശോധന ശക്തമാക്കി . ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച വാറ്റ് ചാരായം , കൂടിയ അളവിൽ വിദേശ മദ്യം , കഞ്ചാവ് എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റുചെയ്ത് റിമാൻഡുചെയ്തു.
Source link



