LATEST

പൊലീസ് കസ്റ്റഡിയില്‍ യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎസ്പി ഉമേഷ് അവധിയില്‍

കോഴിക്കോട്: വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണിത്. ആരോഗ്യകാരണങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് ഉമേഷിന്റെ വിശദീകരണം. കോഴിക്കോട്, നാദാപുരം ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല. വടക്കാഞ്ചേരി സിഐ ആയിരുന്നപ്പോഴാണ് ഉമേഷിനെതിരായ ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്.

അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി ഉപയോഗിക്കുകയും കേസെടുക്കാതെ വിട്ടയക്കുകയും ചെയ്ത ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഉമേഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. സംഭവത്തില്‍ യുവതി കഴിഞ്ഞ ദിവസമാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കിയത്.

കസ്റ്റഡിയിലെടുത്ത ശേഷം പലതവണ ഡിവൈഎസ്പി തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി മൊഴി നല്‍കിയത്. തനിക്കൊപ്പം കസ്റ്റഡിയിലായ മറ്റുള്ളവരില്‍ നിന്ന് ഉമേഷ് കൈക്കൂലി വാങ്ങിയെന്നും മൊഴിയില്‍ യുവതി വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമേഷിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ഉമേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button