പൊലീസ് അമ്പലത്തിൽ പ്രസിഡന്റ് കമ്മിഷണർ

കോഴിക്കോട്: മുതലക്കുളത്തെ ഭദ്രകാളി ക്ഷേത്രം മൂന്ന് നൂറ്റാണ്ടായി പൊലീസിന്റെ കൈകളിലാണ്. ‘പൊലീസ് അമ്പലം” എന്ന വിളിപ്പേരുള്ള ക്ഷേത്രം ടൗണിൽ 13 സെന്റിലാണുള്ളത്. സിറ്റി പൊലീസ് കമ്മിഷണറാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്. നർക്കോട്ടിക് സെൽ അസി. കമ്മിഷണർ സെക്രട്ടറി. മാലൂർകുന്ന് എ.ആർ ക്യാമ്പിലെ കമാൻഡന്റാണ് മാനേജർ. റിട്ട. ഇൻസ്‌പെക്ടർ കെ. വിവേകാനന്ദനാണ് പരിപാലന കമ്മിറ്റി പ്രസിഡന്റ്. റിട്ട. എസ്.ഐമാരായ ജയകൃഷ്ണൻ, സുരേശൻ തുടങ്ങിയവരും സജീവം.
കമ്മിഷണർ ഓഫീസിലെ മാനേജരാണ് വരവുചെലവ് കണക്കുൾപ്പെടെ നോക്കുന്നത്. എ.ആർ ക്യാമ്പിലെ പൊലീസുകാരായ അജിത്, അനുരാഗ് എന്നിവർ മാറിമാറി ക്ഷേത്ര ഡ്യൂട്ടി നിർവഹിക്കും. എ.ഡി.ജി.പി രാജേഷ് ദിവാൻ, കമ്മിഷണർ പി.വിജയൻ എന്നിവരുടെ കാലത്താണ് ക്ഷേത്രം കൂടുതൽ പുരോഗതിയിലെത്തിയത്. പൂജാരി സി.കെ. രമേഷ് നമ്പൂതിരിയും കഴകത്തിന് സുമതിയുമാണ് ജീവനക്കാർ.
Source link


