LATEST
പൊലീസിന് പ്രധാനം ജനവിശ്വാസം നേടിയെടുക്കൽ: ഡി.ജി.പി

തിരുവനന്തപുരം:ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പൊലീസിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപെട്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ പറഞ്ഞു.തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ ഉയർന്ന സാമൂഹികാവബോധവും സാക്ഷരതയുമുള്ള സംസ്ഥാനത്തു പൊലീസിന്റെ ജോലി കേവലം ക്രമസമാധാനപാലനത്തിൽ ഒതുങ്ങുന്നതല്ല.പരിപൂർണ സമർപ്പണം ആവശ്യപ്പെടുന്നതാണ് പോലീസിന്റെ കർമ്മരംഗം. അതിനുതകുന്ന സമഗ്ര പരിശീലനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link


