LATEST

പൈപ്പ് ഗ്യാസിലേക്ക് മാറാൻ നിർദ്ദേശം


ന്യൂഡൽഹി: പൈപ്പ് ഗ്യാസ് കണക്ഷൻ ഉള്ളവർ എൽ.പി.ജി സിലിണ്ടർ ഉപയോഗിക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പി.എൻ.ജി കണക്ഷന് പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള അനുമതി പെട്ടെന്ന് നൽകാൻ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചു. രാജ്യത്ത് 60ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് ഗ്യാസ് (പി.എൻ.ജി) കണക്ഷനുണ്ടെങ്കിലും പലരും ഉപയോഗിക്കുന്നില്ല. രാജ്യത്തെ എണ്ണക്കമ്പനികളുടെ ഒരുലക്ഷം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും 25000 എൽ.പി.ജി വിതരണ സ്ഥാപനങ്ങളിലും സിലിണ്ടർ തീർന്നതായി റിപ്പോർട്ടില്ല. അതേസമയം, പരിഭ്രാന്തി കാരണം വ്യാഴാഴ്‌ച പ്രതിദിന ബുക്കിംഗ് 55.7 ലക്ഷത്തിൽനിന്ന് 76 ലക്ഷമായി വർദ്ധിച്ചു. കമ്പനികൾ പ്രതിദിനം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. പൂഴ്‌ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടികൾ സ്വീകരിക്കുന്നു. ഡീലർമാരുടെയും വിതരണക്കാരുടെയും ഗോഡൗണുകളിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തും.


Source link

Related Articles

Back to top button