LIFESTYLE NEW

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ സൈനിക ഉദ്യോഗസ്ഥ; കുഗ്രാമത്തിൽ നിന്ന് ഉയരങ്ങളിലെത്തിയത് വെറും 26ാം വയസിൽ


ഇന്ത്യൻ കരസേനയിലെ കരുത്തുറ്റ വനിതയും ശ്രദ്ധേയയായ പർവതാരോഹകയുമാണ് ലെഫ്റ്റനന്റ് കേണൽ ദീപിക റാത്തോഡ്. രാജസ്ഥാനിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിത കൂടിയാണ് ദീപിക. അതും രണ്ടുതവണ. സൈനിക സേവനത്തോടൊപ്പം തന്നെ വെല്ലുവിളികളെ അതിജീവിച്ച് ആഗ്രഹങ്ങൾ കീഴടക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ സൈനിക ഉദ്യോഗസ്ഥ. 2011ൽ വിമൺ എൻട്രി സ്‌കീമിലൂടെ ഇന്ത്യൻ സൈന്യത്തിൽ കമ്മിഷൻ ചെയ്യപ്പെട്ടു, ആർമി ഓർഡനൻസ് കോർപ്സിൽ ക്യാപ്‌ടനായി ആയിരുന്നു നിയമനം. പിന്നീട് മേജറായും ലെഫ്റ്റനന്റ് കേണലായും സ്ഥാനക്കയറ്റം ലഭിച്ചു. ഇതിനിടെ മർച്ചന്റ് നേവിയിലെ എഞ്ചിനീയറായ ജിതേന്ദ്ര സിംഗ് ശെഖാവത്തിനെ വിവാഹം കഴിച്ചു. വിശിഷ്ട സേവനത്തിന് വിശിഷ്ട സേവാ മെഡൽ സ്വന്തമാക്കുകയും ചെയ്തു.


Source link

Back to top button