CINEMA
പേട്രിയറ്റ് റിലീസ് നീട്ടി, പുതിയ തീയതി ഇന്ന് വൈകിട്ട് ആറിന്

മലയാളത്തിന്റെ താരഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്കുശേഷം ശേഷം ഒന്നിക്കുന്ന പേട്രിയറ്റിന്റെ റിലീസ് മാറ്റി. പുതിയ തീയതി ഇന്ന് വൈകിട്ട് 6ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സമൂഹമാദ്ധ്യമ പേജിലൂടെ പുറത്തുവിടും. ട്രെയിലർ ലോഞ്ച് മമ്മൂട്ടിയുടെയും മോഹൻലാലന്റെയും ആരാധകരുടെയും സാന്നിദ്ധ്യത്തിൽ നടത്താനാണ് ഒരുങ്ങുന്നത്. 3 മിനിട്ട് 29 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പേട്രിയറ്റിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, രേവതി, ഷെറിൻ ഷിഹാബ്, രാജീവ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്.മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്.
വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ടതായിരുന്നു ചിത്രീകരണം.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ .ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - മനുഷ് നന്ദൻ, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, വിതരണം ആൻ മെഗാ മീഡിയ .
സ്പൈത്രില്ലർആക്ഷൻ ചിത്രമായ പേട്രിയറ്റ് ആരാധക ലോകം ഉറ്റു നോക്കുന്നു.
Source link


