test del 5 copy of del 3
‘പൂച്ച സാറിന്’ മാന്താൻ രണ്ടരലക്ഷം രൂപ മുടക്കി ‘മാറ്റ്’ ഉണ്ടാക്കി; 3 വർഷം കഴിഞ്ഞപ്പോൾ 1.2 കോടിയുടെ വിൽപന, 20% ലാഭം

സുരക്ഷിതമായ ഒരു ജോലി ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ, ആ സുരക്ഷയെക്കാൾ സ്വന്തം പാഷനും മറ്റുള്ളവർക്കു തൊഴിൽ നൽകാനുള്ള ആഗ്രഹവുമാണ് സെന്തിൽ പ്രകാശിനെ ‘മാറ്റ്സ് അവന്യു’ (Mats Avenue) എന്ന ബ്രാൻഡിന്റെ സ്ഥാപകനാക്കിയത്. വെറും രണ്ടരലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടങ്ങി, ഇന്ന് ഒരു കോടിക്കു മുകളിൽ വിറ്റുവരവുള്ള ഒരു ഡിടുസി (D2C) ബ്രാൻഡായി മാറ്റ്സ് അവന്യു വളർന്നുകഴിഞ്ഞു.എംബിഎയ്ക്കുശേഷം കോഞ്ചേരി വ്യൂവേഴ്സിലും പിന്നീട് സംസ്ഥാന സർക്കാർ സ്ഥാപനമായ ഫോം മാറ്റിങ്സ് ഇന്ത്യയിലും കൊമേഴ്സ്യൽ മാനേജറായി പ്രവർത്തിച്ച പരിചയവുമായാണ് 2022ൽ ഈ സംരംഭത്തിലേക്ക് എത്തുന്നത്. കുട്ടിക്കാലംമുതൽക്കെ പൂച്ചകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സെന്തിൽ പൂച്ചകൾ വീട്ടുപകരണങ്ങളിലും സോഫയിലുമൊക്കെ മാന്തുന്നതും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് സ്വന്തമായൊരു സംരംഭം തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ ‘എന്തുകൊണ്ടു പൂച്ചകൾക്കു മാന്താനായി മാത്രം മാറ്റുകൾ (തടുക്ക്) നിർമിച്ചുകൂടയെന്നു ചിന്തിച്ചത്. ഇന്നു പൂച്ചകൾക്കു പുറമേ മറ്റു വളർത്തുമൃഗങ്ങൾക്കാവശ്യമായ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.മാറ്റ്സ് അവന്യു പ്രധാനമായും നാലു വിഭാഗങ്ങളിലായാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്: ∙ പെറ്റ് കെയർ: ക്യാറ്റ് സ്ക്രാച്ച് പാഡുകൾ, സ്ലീപ്പിങ് മാറ്റുകൾ, ലീറ്റർ സോയിൽ, കളിക്കോപ്പുകൾ എന്നിവ. ∙ ഹോം ഫർണിഷിങ്: ഡോർമാറ്റുകൾ, കാർപെറ്റുകൾ, റബർമാറ്റുകൾ, പോളിപ്രൊപ്പലിൻ മാറ്റുകൾ. ∙ ഹോംകിച്ചൺ: വുഡൻ ചോപ്പിങ് ബോർഡുകൾ, ചിരട്ടകൊണ്ടുള്ള തവികൾ, കിച്ചണ് ഓർഗനൈസർ തുടങ്ങിയവ. ∙ ബേർഡ് പ്രോഡക്ട്സ്: ഹാൻഡ്മെയ്ഡ് ബേർഡ് ഫീഡറുകളും കൂടുകളും.
Source link


