LATEST

പുറത്തുപോകുമ്പോൾ ഷൂസിനുള്ളിലാണോ താക്കോൽ സൂക്ഷിക്കുന്നത്? പാലക്കാട് സ്വദേശിക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്‌ടം


പാലക്കാട്: വീടിന് പുറത്ത് ഷൂസിനുള്ളിൽ വച്ച താക്കോലെടുത്ത് വീടുതുറന്ന് പത്ത് പവനും 90,000 രൂപയും മോഷ്‌ടിച്ചു. പാലക്കാട് തരൂർ പഴമ്പാലക്കോട് പാനത്ത് പി കെ ജോയിയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. മുറിക്കുള്ളിലെ ചുവരിനോട് ചേർന്നുള്ള അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്‌ടപ്പെട്ടത്. മോഷണം നടക്കുന്ന സമയം ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പ്രാർത്ഥനയ്‌ക്ക് പോയിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ഇറങ്ങിയ ജോയി വീട് പൂട്ടി താക്കോൽ സിറ്റ്‌ഔട്ടിലെ ഷൂസിനുള്ളിൽ വച്ചശേഷമാണ് പോയത്.


Source link

Back to top button