LATEST
പുതുച്ചേരിയിൽ കോൺഗ്രസ് 16 സീറ്റിൽ, ഡി.എം.കെ 12

ചെന്നൈ: സീറ്റ് വിഭജനത്തെ ചൊല്ലി പുതുച്ചേരിയിൽ കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. കോൺഗ്രസ് 16 സീറ്റുകളിലും ഡി.എം.കെ 12 സീറ്റുകളിലും മത്സരിക്കും. ഓരോ സീറ്റുകൾ വി.സി.കെയ്ക്കും സി.പി.ഐക്കും നൽകി. 18 സീറ്റുകൾ വേണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് രണ്ട് പാർട്ടികളും 30 മണ്ഡലങ്ങളിലും നാമനിർദ്ദേശപത്രിക കൊടുത്തു. ധാരണയായ സ്ഥിതിക്ക് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇരുമുന്നണികളും പിൻവലിക്കും.മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ഞായറാഴ്ച ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഡി.എം.കെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
Source link



