പുതിയ ബ്രാൻഡിയിൽ പൊല്ലാപ്പിലായി സർക്കാർ; റിപ്പോർട്ട് തേടി കോടതി

കൊച്ചി: ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി. തിരുവനന്തപുരം ഫസ്റ്റ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിപ്പോർട്ട് തേടിയത്. ബുധനാഴ്‌ചയ്‌ക്കു മുൻപ് റിപ്പോർട്ട് നൽകാനാണ് മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം സ്വദേശി എംഎം സജീവ് കുമാർ നൽകിയ ഹർജിയിലാണ് കോടതി റിപ്പോർട്ട് തേടിയത്. ഹൈക്കോടതിയുടെ സ്‌റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിന് എതിരെയാണ് ഹർജി.
ലൈസൻസില്ലാത്ത മദ്യത്തിന്റെ ഉൽപാദനം വ്യാജമദ്യ നിർമ്മാണത്തിന് തുല്യമാണെന്നാണ് ഹർജിക്കാരന്റെ വാദം. ബെവ്‌കോ, മലബാർ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്‌ടർമാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കെ മലബാർ ഡിസ്റ്റലറീസ് ഇന്നലെ പ്രവർത്തനം ആരംഭിച്ചു. എക്‌സൈസ് മന്ത്രി എം ബി രാജേഷാണ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്‌തത്. 7,5000 ചതുരശ്ര അടിയിലാണ് മദ്യ പ്ലാന്റ്. ഉത്പാദനത്തിന്റെ ആദ്യ ഘട്ടത്തിൽ മലമ്പുഴയിൽ നിന്നും പിന്നീട് മഴവെള്ള സംഭരണിയിൽ നിന്നുമാകും വെള്ളമെടുക്കുക. ഒരു ലക്ഷത്തിലധികം ലിറ്റർ വെള്ളം പ്രതിദിനം വേണ്ടിവരും. അതേസമയം, സർക്കാർ നടപടിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ എം എം സഞ്ജീവ്കുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
Source link



