LATEST

പുട്ടിന് അഞ്ചുനിര സുരക്ഷ, യാത്ര ഓറസ് സെനറ്റിൽ

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഡൽഹിയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ഒരുക്കുന്നത് അഞ്ചുനിര സുരക്ഷ. റഷ്യൻ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് ഉദ്യോഗസ്ഥർക്കൊപ്പം ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) കമാൻഡോകൾ, ഡൽഹി പൊലീസ് എന്നിവരും ചേർന്നാണ് ഏകോപനം. സ്‌നൈപ്പർമാർ, ഡ്രോണുകൾ, ജാമറുകൾ, എഐ നിരീക്ഷണം, ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ തുടങ്ങിയവ സജ്ജം. പ്രത്യേക കൺട്രോൾ റൂം തുറന്നു.

പുട്ടിന്റെ വരവിന് മുന്നോടിയായി, ഇന്ത്യയുമായി ഒപ്പിട്ട പ്രതിരോധ ഉടമ്പടിയായ റെസിപ്രോക്കൽ എക്സ്ചേഞ്ച് ഒഫ് ലോജിസ്റ്റിക് സപ്പോർട്ടിനെ (റിലോസ്) റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡൂമ അംഗീകരിച്ചു. സൈനിക ഒാപ്പറേഷനുകളിലും അഭ്യാസങ്ങളിലും ദുരന്തനിവാരണത്തിലും പരസ്‌പരം സഹായിക്കുകയാണ് ലക്ഷ്യം.

# ശ്രദ്ധാ കേന്ദ്രം ഒാറസ് സെനറ്റ്

പുട്ടിന്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് കാർ മോസ്കോയിൽ നിന്ന് വിമാനമാർഗം ഡൽഹിയിലെത്തിച്ചു.

 2018 മുതൽ പുട്ടിനൊപ്പം

 നിർമ്മാണം – ഓറസ് മോട്ടോഴ്സ്

 വില – ഏകദേശം 2.5 കോടി രൂപ

 നീളം- 5.63 മീറ്റർ

 വീതി – 2 മീറ്റർ

 ബുള്ളറ്റ് പ്രൂഫ്. സ്‌ഫോടനത്തെ ചെറുക്കും

 വേഗത – മണിക്കൂറിൽ 160 കി.മീ

 മസാജിംഗ്, ഹീറ്റിംഗ് സൗകര്യങ്ങളുള്ള ആഡംബര സീറ്റ്

# സഹകരണം ആഴത്തിലാക്കും

(പുട്ടിന്റെ സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നത്)

 എസ് 500 വ്യോമപ്രതിരോധ, സുഖോയ് 57 യുദ്ധവിമാന ഇടപാടുകൾ

 യു.എസ് ഉപരോധങ്ങളിൽ നിന്ന് ഇന്ത്യ-റഷ്യ വ്യാപാരത്തെ സംരക്ഷിക്കാനുള്ള നടപടികൾ

 ചെറിയ മോഡുലാർ ആണവ റിയാക്ടറുകൾക്കുള്ള ധാരണ

 റഷ്യൻ എണ്ണ, വാതക പദ്ധതികളിൽ ഇന്ത്യൻ നിക്ഷേപം

 റഷ്യയുടെ എസ്‌.പി‌.എഫ്‌.എസ് പണമിടപാട് സംവിധാനത്തെ ഇന്ത്യയുടെ റുപേ നെറ്റ്‌വർക്കുമായി സംയോജിപ്പിക്കൽ

 ചെന്നൈ-വ്ലാഡിവോസ്റ്റോക്ക് കണക്‌റ്റിവിറ്റിക്കുള്ള ഇടനാഴി


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button