CINEMA

പുകവലിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; കാരണം ക്യാന്‍സര്‍ പേടി മാത്രമല്ല


ഇന്ത്യയില്‍ പുകവലിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ സിഗററ്റ് കമ്പനികളുടെ ഓഹരി വിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 10 മുതല്‍ 17 ശതമാനം വരെയാണ് ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. പല മുന്‍നിര കമ്പനികളും ഓഹരി വിലയില്‍ വലിയ ഇടിവ് നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകളുടെ ശീലത്തില്‍ വന്ന മാറ്റമാണ് ഇതിന് കാരണം. സിഗററ്റിന്റെ വില പല ബ്രാന്‍ഡുകളും ഗണ്യമായി ഉയര്‍ത്തിയതാണ് ആരോഗ്യ സംരക്ഷണത്തിനൊപ്പം ആളുകള്‍ പുകവലി ഉപേക്ഷിക്കുന്നതിനുള്ള മറ്റൊരു കാരണം. ഈ വര്‍ഷം ഫെബ്രുവരി ഒന്നാം തീയതി മുതല്‍ നിലവില്‍ വന്ന അധിക എക്‌സൈസ് ഡ്യൂട്ടിയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. 40 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കിന് പുറമെയാണ് സര്‍ക്കാര്‍ ഈ പുതിയ നികുതി ഏര്‍പ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് സിഗരറ്റ് പായ്ക്കറ്റുകള്‍ക്ക് 22 രൂപ മുതല്‍ 55 രൂപ വരെ വില വര്‍ദ്ധിച്ചു. ഉയര്‍ന്ന വില വില്‍പനയെ ബാധിച്ചതോടെ മാര്‍ച്ചില്‍ വില്‍പനയില്‍ 5 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.


Source link

Back to top button