LATEST

പി കെ ശശി വഞ്ചകൻ, ചരിത്രം വഞ്ചകൻമാർക്ക് ജയം കൊടുത്തിട്ടില്ലെന്ന് പിണറായി വിജയൻ


പാലക്കാട് : സി.പി.എം വിട്ട് ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയോടെ മത്സര രംഗത്തുള്ള പി.കെ,​ ശശിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.കെ.ശശി വഞ്ചകനാണെന്നും ചരിത്രം വഞ്ചകൻമാർക്ക് ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന എൽ.ഡി.എഫ് കൺവെൻഷനിലായിരുന്നു പിണറായിയുടെ പരാമർശം. കേരളം രക്ഷപ്പെടാൻ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആർ.എസ്.എസിനെയും ബി.ജെ.പിയെയും സ്വീകരിക്കാനാവില്ല. കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബി.ജെ.പിയുടെ നയത്തെ യു.ഡി.എഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാർലമെന്റിൽ നിരനിരയായി ഇരിക്കുന്ന യു.ഡി.എഫ് എം.പിമാർ ആരും ഇതിന് ശ്രമിക്കുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ബി.ജെ.പിയോട് ചേർന്ന് കേരളം തകരട്ടെ എന്നാണ് യു.ഡി.എഫും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Source link

Back to top button