LATEST
പി.എൻ. വേണുഗോപാൽ നിര്യാതനായി

കൊച്ചി: സിൻഡിക്കേറ്റ് ബാങ്ക് റിട്ട. മാനേജരും വിവർത്തകനും ഫ്രീലാൻസ് ജേർണലിസ്റ്റുമായ കടവന്ത്ര വികാസ് നഗർ വസുധയിൽ പി.എൻ. വേണുഗോപാൽ (71)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ആർ. ശ്രീദേവി (റിട്ട. തഹസിൽദാർ ). മകൾ: സവിത. മരുമകൻ: സനിൽ. ഒ.വി വിജയന്റെ ലേഖനങ്ങളും ഇ. സന്തോഷ് കുമാറിന്റെ ‘അന്ധകാരനഴി” നോവലും ചെറുകഥാ സമാഹാരവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സന്തോഷ് കുമാറിന്റെ ‘ചാവുകളി” എന്ന ചെറുകഥയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു. ഇംഗ്ലീഷ് ക്ളാസിക്ക് കൃതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തു. ചലച്ചിത്രങ്ങളുടെ മലയാള സബ് ടൈറ്റിൽ ചെയ്തിട്ടുണ്ട്. കൊച്ചിൻ ഫിലിം സൊസൈറ്റി പ്രസിഡന്റായിരുന്നു.
Source link



