CINEMA
സ്വർണത്തകർച്ച തുടരുന്നു, പവൻ വില 6,320 കുറഞ്ഞ് 1,17,760 രൂപയായി

കൊച്ചി: അമേരിക്കയിൽ പലിശ കുറയില്ലെന്ന ആശങ്കയിൽ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം സൃഷ്ടിച്ചതോടെ സ്വർണവില ഇന്നലെയും തകർന്നടിഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,880 ഡോളറിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില 6,320 രൂപ ഇടിഞ്ഞ് 1,17,760 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടമാണുണ്ടായത്. വ്യാഴാഴ്ച റെക്കാഡ് മുന്നേറ്റമുണ്ടായ പവൻ വിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 7,360 രൂപയുടെ ഇടിവാണുണ്ടായത്. അമേരിക്കയിലെ ഫെഡറൽ റിസർിന്റെ ചെയർമാനായി കെവിൻ വാർഷിനെ നിയമിക്കാൻ ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതാണ് സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിന്മാറാൻ കാരണം. വരും ദിവസങ്ങളിലും സ്വർണ വില താഴാനാണ് സാദ്ധ്യത.
Source link

