test del 3
പിഷാരടിയെ തടഞ്ഞതിന് നഗരസഭാംഗം ഉൾപ്പെടെ 3 പേർക്കെതിരെ കേസ്; വോട്ടിലൂടെ മറുപടി നൽകുമെന്ന് കെ.സി.

പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം തടഞ്ഞു, വോട്ടു ചോദിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന് മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. പിഷാരടി ജയിക്കുമെന്ന് ഉറപ്പായി. ഭൂരിപക്ഷം മാത്രം ഇനി നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
Source link


