LIFESTYLE NEW

പിരീഡ്‌സ്‌ വേദന കുറയ്‌ക്കാൻ ഈ വസ്‌തു ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തെക്കാളധികം ദോഷം ചെയ്യാം


പിരീഡ്‌സ് സമയങ്ങളിൽ പലസ്‌ത്രീകളിലും വലിയ അളവിൽ വയറുവേദനയും ശരീരവേദനയും അനുഭവപ്പെടാറുണ്ട്. ഡോ‌ക്‌ടർമാർ കുറിച്ചുനൽകുന്ന മരുന്നുകൾക്കുപുറമെ വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കുന്നതും ശരീരത്തിന് ആശ്വാസം നൽകുന്നു. ഇതിന് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് ഹോട്ട്ബാ‌ഗുകൾ. വയറ്, കഴുത്ത്, തോൾ, തുടങ്ങി വേദനയനുഭവപ്പെടുന്ന ഭാഗങ്ങളിലെല്ലാം ചൂടുവെള്ളം നിറച്ച ഹോട്ട്ബാഗ് പിടിക്കുന്നത് വേദന കുറച്ച് ആശ്വാസം പകരാൻ സഹായിക്കുന്നു. ഹോട്ട്ബാഗിൽ നിറയ്‌ക്കുന്ന വെള്ളത്തിലെ ചൂടിന്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നല്ല ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതിലൂടെ പൊള്ളലുകൾ ഉണ്ടായേക്കാം. അതിനാൽ ചെറിയ ചൂടുള്ള വെള്ളം മാത്രമെ ഹോട്ട്‌ബാഗിൽ നിറയ്‌ക്കാവു. കൂടാതെ ഹോട്ട്‌ബാഗ് നേരിട്ട് ചർമ്മത്തിലേയ്‌ക്ക് വയ്‌ക്കാതെ ഒരു തുണിയിൽ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഒരേ ഭാഗത്ത് ദീർഘനേരം ചൂടുകൊടുക്കുന്നതും ചർമ്മത്തിന് ദോഷം ചെയ്യാം. സാധാരണയായി 15-20 മിനിറ്റുകൾവരെ ഉപയോഗിച്ചാൽ മതിയാകും. ഇടവേളകൾ നൽകി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.


Source link

Back to top button