LATEST

‘പിണറായി  സർക്കാരിന്റെ  അഴിമതിയും  കൊള്ളയുമാണ്  പ്രളയത്തിന്  കാരണം’; മന്ത്രിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ


കൊച്ചി: പിണറായി സർക്കാരിന്റെ കോടികളോടുള്ള അതിമോഹമാണ് കേരളത്തെ തകർത്തതെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ. പിണറായി സർക്കാരിന്റെ അഴിമതിയും കൊള്ളയുമാണ് പ്രളയത്തിന് കാരണം. കേരളത്തെ തകർത്ത പ്രളയം മനുഷ്യനി‌ർമിതമായിരുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുൻ ജലസേചന മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ പുറത്തുവിട്ടു. ‘അഴിമതിയിൽ ഇവൻ പുണ്യവാൻ ചമയേണ്ട. തോട്ടപ്പിള്ളി സ്‌പിൽവേ എന്താണ് തുറക്കാതിരുന്നത്. ഒരുമാസം മുൻപ് തുറക്കേണ്ടതാണ്. എക്‌സിക്യൂട്ടി എഞ്ചിനീയർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. അത് തുറന്നാൽ താഴെയുള്ള മണൽകെട്ട് വെള്ളം കൊണ്ടുപോകും. മേരി മാതാ എന്ന കോൺട്രാക്‌ടർമാരാണ് അതിന്റെ കരാർ എടുത്തിരിക്കുന്നത്. ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ് കരാർ കൊടുത്തിരിക്കുന്നത്. മറിച്ചുവിറ്റാൽ 2000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും കിട്ടും. അവനുവേണ്ടിയാണ് തുറക്കാതിരുന്നത്. ജോഷി പറഞ്ഞ ചീഫ് എഞ്ചിനീയറും ജോർജ് തോമസിന്റെ പെങ്ങളും മാത്യു ടീമും ചേർന്നാണ് കളിച്ചിരിക്കുന്നത്.


Source link

Back to top button