LATEST

പിണറായി വിജയനും ഭാര്യക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,​ മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ


കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. പിണറായി വിജയന്റെ പേരിൽ 43.35 ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 60.58 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്. ധർമ്മടം നിയമസഭാ മണ്ഡലത്തിൽ സമർപ്പിച്ച നാമനി‌ർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ ഉള്ളത്. പിണറായിക്ക് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. ഇരുവരുടെയും പേരിൽ ബാദ്ധ്യതകൾ ഒന്നുമില്ലെന്നും പിണറായി വിജയൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പിണറായിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.ധർമ്മടം മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിണറായി വിജയൻ ഇന്ന് രാവിലെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയ മുഖ്യമന്ത്രി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണയ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം പി ശശി,​ ഇ.പി. ജയരാജൻ, സ്പീക്കർ ​ എ.എൻ.ഷംസീർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു


Source link

Related Articles

Back to top button