LATEST

പാർലമെന്റിൽ ഇന്നലെയും പ്രതിപക്ഷ ബഹളം, എൽ.പി.ജി പ്രതിസന്ധി നേരിടാൻ കേന്ദ്രം സജ്ജമെന്ന് നിർമ്മല


ന്യൂഡൽഹി: എൽ.പി.ജി പ്രതിസന്ധിയടക്കം ഊർ‌ജ്ജമേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സാമ്പത്തിക സ്ഥിരതയിൽ വിട്ടുവീഴ്ച ചെയ്യാതെ ഇത്തരം വെല്ലുവിളികളോട് പ്രതികരിക്കാൻ രാജ്യത്തിനിപ്പോൾ കെൽപ്പുണ്ട്. സാഹചര്യം നേരിടാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുന്നുണ്ടെന്നും ലോക്‌സഭയെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു നിർമ്മലയുടെ പ്രതികരണം. എൽ.പി.ജി പ്രതിസന്ധിയിൽ ചർച്ചയാവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചു. രാവിലെ പാർലമെന്റിന്റെ പ്രവേശനകവാടമായ മകരദ്വാറിൽ പ്രതിപക്ഷ എം.പിമാർ എൽ.പി.ജി ക്ഷാമമെന്ന പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കി. പശ്ചിമേഷ്യയിൽ ഇന്ത്യക്കാ‌ർ കുടുങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി കറങ്ങിനടക്കുകയാണ്. പ്രതിസന്ധി ചൂണ്ടിക്കാണിക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പൂർത്തിയാക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇരുസഭകളിലും ചർച്ചയ്‌ക്ക് മോദി സർക്കാർ ഭയപ്പെടുന്നുവെന്ന് കോൺഗ്രസ് എം.പി ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷം രാജ്യസഭയിലും ചർച്ച ആവശ്യപ്പെട്ടിരുന്നു.സഭയിൽ വാക്പോര്ഇന്നലെ രാവിലെ 11ന് ലോക്‌സഭ സമ്മേളിച്ചയുടൻചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഉച്ചയ്‌ക്ക് 12 വരെ സഭ നിറുത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളം തുടർന്നു. രണ്ടിന് വീണ്ടും സഭ ചേർന്നപ്പോൾ നിർമ്മലാ സീതാരാമൻ ധനവിനിയോഗ ബില്ലും രണ്ടുലക്ഷം കോടി രൂപയുടെ (2 ട്രില്യൺ) സപ്ലിമെന്ററി ഡിമാൻഡ് ഫോർ ഗ്രാന്റ്സ് ആവശ്യവും അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്‌ദവോട്ടോടെ പാസാക്കി. തിങ്കളാഴ്ച രാവിലെ 11ന് ചേരാനായി സഭ പിരിഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചു.


Source link

Related Articles

Back to top button