CINEMA

പാട്രിയറ്റ് വീണ്ടും കൊച്ചിയിൽ, ഇനി 35 ദിവസത്തെ ചിത്രീകരണം കൂടി

മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും

മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന പാട്രിയറ്റിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. ഇനി 35 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.ഇന്ന് മുതൽ വീണ്ടും അഭിനയിച്ച് തുടങ്ങും.. മമ്മൂട്ടിയും മോഹൻലാലുമൊരുമിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളുടെ ബാലൻസും ഈ ഷെഡ്യൂളിൽ ചിത്രീകരിക്കും. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നയൻതാര,ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി,ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.നയൻതാര,ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും ഈ ഷെഡ്യൂളിലുണ്ട്. കാമറ – മനുഷ് നന്ദൻ, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, സംഗീതം -സുഷിൻ ശ്യാം, ഗാനങ്ങൾ – അൻവർ അലി,ആക്ഷൻ കോറിയോഗ്രാഫി – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്,ഡാൻസ് കോറിയോഗ്രാഫി – ഷോബി പോൾ രാജ്, കോസ്റ്റ്യൂം ഡിസൈനർ – ധന്യ ബാലകൃഷ്ണൻ,പ്രൊഡക്ഷൻ ഡിസൈൻ – ഷാജി നടുവിൽ, ജിബിൻ ജേക്കബ്ബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്,സിങ്ക് സൗണ്ട് -വൈശാഖ്.പി, പ്രൊസക്ഷൻ കൺട്രോളർ- ഡിക്സൺ പൊഡുത്താസ്,ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിംഗ്, നിരുപമ പിന്റോ, ജസ് വിൻ ബോബൻ, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി,

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ. സലിം,സുബാഷ് മാനുവൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പാട്രിയറ്റിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ സി.വി. സാരഥിയും രാജേഷ് കൃഷ്ണയും ആണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button