LATEST
പാർക്ക് മെഡി വേൾഡ് ഐ.പി.ഒ നാളെ മുതൽ

കൊച്ചി: പാർക്ക് മെഡി വേൾഡ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന(ഐ.പി.ഒ) ഡിസംബർ 10 മുതൽ 12 വരെ നടക്കും. ഐ.പി.ഒയിലൂട 920 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 770 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 150 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 154 മുതൽ 162 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 92 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 92ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. നുവാമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ്, സി.എൽ.എസ്.ഐ ഇന്ത്യ, ഡി.എ.എം ക്യാപിറ്റൽ അഡ്വൈസേഴ്സ് , ഇന്റൻസീവ് ഫിസ്കൽ സർവീസസ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
Source link



