LATEST
പാലക്കാട് വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന് ആരോപണം; വീഡിയോ പുറത്ത്, കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. പാലക്കാട് കണ്ണാടി പ്രദേശത്ത് പണം നൽകിയെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു സ്ത്രീ കണ്ണാടി മേഖലയിലെ വീട്ടിലെ പോയി വൃദ്ധയ്ക്ക് പണം നൽകുന്നതും ശേഷം പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കാറിൽ കയറി പോകുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്. കോൺഗ്രസ് പ്രവർത്തകർ ശോഭയുടെ കാർ പിന്തുടർന്ന് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ക്ഷുഭിതയായി ശോഭ പ്രതികരിക്കുന്നതും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്. 5000 രൂപയാണ് നൽകിയതെന്നാണ് കോൺഗ്രസ് ആരോപണം.
Source link


