test del 4 copy of del 3

പാലക്കാട് വോട്ടിന് ബിജെപി പണം വിതരണം ചെയ്തെന്ന് കോൺഗ്രസ്; ഇറാനിൽ വെടിനിർത്തൽ– പ്രധാനവാര്‍ത്തകള്‍


പാലക്കാട് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണം നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചതും ദൃശ്യങ്ങൾ പുറത്തുവിട്ടതുമാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചാരണദിനമായ ഇന്നത്തെ പ്രധാനവാർത്ത. തന്നെ കുടുക്കാൻ ഉള്ള ശ്രമമാണെന്നും പാലക്കാട്ടെ വോട്ടർമാരെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പ്രതികരണവും വാർത്തയായി. ഇറാൻ യുഎസ് സംഘർഷം 41ആം ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും ചൈനയുടെയും പാക്കിസ്ഥാന്റെയും പിന്തുണയോടെയാണ് വെടിനിർത്തലെന്നതും ശ്രദ്ധിക്കപ്പെട്ടു. പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചതും വിഷുവിനോട് അനുബന്ധിച്ച് കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തിയതും പ്രധാനവാർത്തകളിൽ ചിലതാണ്. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…നിശബ്ദപ്രചാരണ ദിവസം വോട്ടിനു പണം നൽകി എന്ന പേരിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും പാലക്കാട്ടെ വോട്ടർമാരെ മുഴുവൻ അപമാനിക്കുകയാണെന്നും പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.പ്രതികൂല സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പണയനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്.


Source link

Back to top button