test del 4 copy of del 3
‘പാലക്കാട് ബിജെപിക്ക് വോട്ട് ചെയ്യാൻ പണം’; പ്രവർത്തകർക്കൊപ്പം ശോഭാ സുരേന്ദ്രനും, ദൃശ്യം പുറത്തുവിട്ട് കോൺഗ്രസ്

കണ്ണാടി∙ പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണം. ബിജെപിക്കെതിരെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കണ്ണാടി തരുവക്കുറിശ്ശി ഭാഗത്താണ് ബിജെപി പ്രവർത്തകർ എത്തിയത്. ഈ പ്രദേശത്ത് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തകരാണ് പണം വിതരണം ചെയ്തത്.വയോധികയെ മാറ്റി നിര്‍ത്തി കയ്യില്‍ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ ശോഭാ സുരേന്ദ്രനും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഡിഎഫ് പ്രവർത്തകരുമായി തർക്കമുണ്ടാകുന്നതും വിഡിയോയിലുണ്ട്. തന്‍റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് ശോഭാ സുരേന്ദ്രൻ പറയുന്നതും ക്ഷോഭിക്കുന്നതുമാണ് വിഡിയോയിലുള്ളത്. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ശോഭ പറയുന്നു. ഫോണ്‍ തട്ടിപ്പറിക്കാന്‍ ശോഭ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Source link


