LATEST

പാലക്കാട്ട് വൻ അപകടം; നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു, ബൈക്ക് ഓട്ടോയിലിടിച്ച് അദ്ധ്യാപികയ്‌‌ക്ക് ദാരുണാന്ത്യം


പാലക്കാട്: കോങ്ങാട് മഞ്ചേരിക്കാവിൽ വാഹനാപകടത്തിൽ അദ്ധ്യാപിക മരിച്ചു. കുണ്ടളശേരി ഗവൺമെന്റ് എൽ പി സ്‌കൂളിലെ അദ്ധ്യാപികയായ സുശീല (50) ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മുണ്ടൂർ ചെർപ്പുളശേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് റോഡിലൂടെ വരികയായിരുന്ന ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാരിയായ സുശീലയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻതന്നെ പ്രദേശത്തുണ്ടായിരുന്നവർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


Source link

Related Articles

Back to top button