LATEST

പാറശാലയിലും കോൺഗ്രസ് വിമതൻ; മുൻ എംഎൽഎ എടി ജോർജ് സ്വതന്ത്രസ്ഥാനാർത്ഥിയാകും


തിരുവനന്തപുരം: പാറശാല മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ മത്സരിക്കും. ഇവിടെ മുൻ എംഎൽഎ എടി ജോർജ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കോൺഗ്രസിന് വെല്ലുവിളിയാകും. മുന്നണികൾ മാറിമാറി വന്ന പാറശാല മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥികൾ വിജയക്കൊടികൾ പാറിച്ച ചരിത്രമുണ്ട്. ആദ്യകാലങ്ങളിൽ ഇടത്- വലത് മുന്നണികൾ തമ്മിൽ ശക്തമായ മത്സരം നടന്നിരുന്ന ഇവിടെ കഴിഞ്ഞ പത്ത് വർഷമായി ബിജെപിയും രംഗത്തുണ്ട്.അതേസമയം, നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്. മീനാന്തൽ കുമാറിനെ മത്സരിപ്പിക്കാമെന്ന് നിർദേശമുണ്ടെങ്കിലും പ്രാദേശിക തലത്തിൽ വലിയ എതിർപ്പുകൾ നേരിടുന്നതിനാൽ ഇതിൽ വ്യക്തതവന്നിട്ടില്ല. ഇവിടെ ജി സുബോധനന്റെ പേരും പരിഗണിക്കുന്നതായാണ് വിവരം. വാമനപുരം സീറ്റിലേക്ക് സുധീർഷാ പോലാടിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.


Source link

Related Articles

Back to top button