LATEST
പാമ്പ് കടിച്ചാൽ സ്കിൻ ക്യാൻസർ ഉണ്ടാകുമോ? ഏത് ഇനമാണ് അപകടകാരിയെന്ന് വ്യക്തമാക്കി വാവാ സുരേഷ്

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് നിന്ന് വെള്ളറട പോകുന്ന വഴിയിലുള്ള പുനയ്ക്കോട് എന്ന സ്ഥലത്താണ് പുതിയ അതിഥിയെത്തേടി വാവാ സുരേഷ് എത്തിയത്. തൊട്ടടുത്ത വീട്ടിലെ നായ കുരയ്ക്കുന്നത് കേട്ട് വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് പഴയ ഫ്രിഡ്ജിനുള്ളിലേക്ക് ഒരു പാമ്പ് കയറിപ്പോകുന്നതാണ്. ഉടൻ തന്നെ അവർ വാവാ സുരേഷിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വാവാ ആദ്യം സ്റ്റെല്ലയെ പരിചയപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഫ്രിഡ്ജിനുള്ളിൽ നിന്ന് ഒരു പെരുമ്പാമ്പിനെ കണ്ടെത്തി. പഴയ ഫ്രിഡ്ജിനുള്ളിലിരുന്ന പെരുമ്പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.
Source link


