പാമ്പിനെ പിടിച്ചത് കൈകൊണ്ടോ വടികൊണ്ടോ അല്ല, വായ ഉപയോഗിച്ച് പൊക്കിയെടുത്ത് യുവാവ്

ഭുവനേശ്വർ: വായ ഉപയോഗിച്ച് പാമ്പിനെ പിടിച്ച യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒഡീഷയിലെ ബലാസോറിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാണ്. റെമുനിയ സ്വദേശിയായ ഖഗാ ഭായ് എന്ന യുവാവാണ് പാമ്പിനെയുപയോഗിച്ച് സാഹസികത കാണിച്ചത്. കൈ കൊണ്ട് പാമ്പിനെ എടുക്കുന്നതിന് പകരം യുവാവ് വായ ഉപയോഗിച്ച് എടുത്തുയർത്തുകയായിരുന്നു.
വീഡിയോയിൽ നിലത്തുണ്ടായിരുന്ന പാമ്പിനെ ഖഗാ ഭായ് വായിൽ വയ്ക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ വായിൽ പാമ്പിനെയും വച്ച് കൂട്ടംകൂടിനിന്ന ആളുകൾക്ക് ചുറ്റും നടക്കുന്നതാണ്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ആൾ അയാളുടെ കൈവശം നിന്ന് പാമ്പിനെ മോചിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഖഗാ ഭായ് അയാളെ തള്ളിമാറ്റി പിന്നോട്ട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നു. അവസാനം യുവാവ് പാമ്പിനെ നിലത്തിട്ടശേഷം യാതൊരു ഉപകരണവുമില്ലാതെ ചാക്കിലേക്ക് മാറ്റുന്നതും കാണാം. വീഡിയോയുടെ അവസാനം അയാൾ മറ്റൊരു പാമ്പിനെ എടുക്കുന്നതും കാണാം.
അടുത്തിടെ ആന്ധ്രാപ്രദേശിൽ നിന്നുള്ള വേറിട്ടൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മദ്യലഹരിയിൽ റോഡിലൂടെ പോയിരുന്ന ഒരു യുവാവിനെ പാമ്പ് കടിച്ചു. പേടിച്ച് ഓടിരക്ഷപ്പെടുന്നതിനുപകരം ദേഷ്യം വന്ന യുവാവ് പാമ്പിനെ എടുത്ത് അതിന്റെ തലയിൽ കടിക്കുകയായിരുന്നു. പിന്നീട് ചത്ത പാമ്പിനെ അയാൾ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അൽപ സമയം കഴിഞ്ഞതോടെ യുവാവിന്റെ ആരോഗ്യനില മോശമാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Source link



