LATEST
പാചക വാതക ക്ഷാമം: ഹോട്ടലുകൾ സമരത്തിലേക്ക്

23ന് സമ്പൂർണ അടച്ചിടൽ; നാളെ ഐ.ഒ.സിയിലേക്ക് മാർച്ച്കൊച്ചി: വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലണ്ടറുകളുടെ വിതരണം നിശ്ചലമായതോടെ പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 23ന് സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിടുവാൻ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന കെ.എച്ച്.ആർ.എ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നിലവിൽ 70 ശതമാനം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.
Source link



