മുടക്കുമുതൽ തിരിച്ചുപിടിച്ചു ടിടിടി, ജീവ പൊങ്കൽ

ശരിക്കും പൊങ്കൽ കപ്പ് അടച്ചത് നടൻ ജീവ . ഏറെനാളായി കരിയറിൽ ഹിറ്റുകളൊന്നുമില്ലാതിരുന്ന ജീവയുടെ കരിയറിൽ ലഭിച്ച ലോട്ടറി ആണ് തലൈവർ തമ്പി തലൈമയിൽ . പത്തുകോടി മുടക്കി നിർമ്മിച്ച തലൈവർ തമ്പി തലൈമയിൽ ഇതിനകം മുടക്കുമുതൽ തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയന്റെ പരാശക്തി, കാർത്തിയുടെ വാ വാത്തിയാർ എന്നീ ചിത്രങ്ങളോടായിരുന്നു തലൈവർ തമ്പി തലൈമയിൽ ഏറ്റുമുട്ടിയത്. ആദ്യം തിയേറ്ററിൽ എത്തിയത് പരാശക്തി ആയിരുന്നു. ശിവകാർത്തികേയൻ, രവിമോഹൻ, അഥർവ, ശ്രീലീല എന്നിവരുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായെങ്കിലും തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആറുമാസം മുൻപ് റിലീസ് നിശ്ചയിച്ച വാ വാത്തിയാർ തിയേറ്ററിൽ സമിശ്ര പ്രതികരണം ആണ് നേടിയത്. അരവിന്ദ് സ്വാമിയോടൊപ്പം അഭിനയിച്ച മെയ്യഴകിനുശേഷം തിയേറ്ററിൽ എത്തിയ കാർത്തി ചിത്രം കൂടിയാണ് വാ വാത്തിയാർ. തമിഴ് ഗ്രാമത്തിൽ നടക്കുന്ന കല്യാണത്തിനിടെ ഉണ്ടായ സംഭവങ്ങളെ കോർത്തിണിക്കിയ കുഞ്ഞു ചിരി ചിത്രമായ തലൈവർ തമ്പി തലൈമയിൽ ഒരുപിടി മലയാളികൾ ക്യാമറയുടെ പിന്നിലുണ്ട്. ഫാലിമി എന്ന ബേസിൽ ജോസഫ് ചിത്രം ഒരുക്കിയ നിതീഷ് സഹദേവ് ആണ് സംവിധാനം.
നിതീഷിന്റെ ആദ്യ തമിഴ് ചിത്രം ആണ് ടി.ടി.ടി .നിതീഷും മലയാളികളായ സൻജോ ജോസഫും. അനുരാജ് ഒ. ബിയും ചേർന്നാണ് രചന. ഫാലിമിയുടെ സഹഎഴുത്തുകാരനാണ് സൻജോ. നിതീഷിന്റെ അടുത്ത പ്രോജക്ടായ മമ്മൂട്ടി ചിത്രത്തിലും തിരക്കഥ പങ്കാളിയാണ് അനുരാജ് ഒ. ബി .
വിഷ്ണു വിജയ് ആണ് സംഗീതം. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ തമ്പി രാമയ്യ, മീനാക്ഷി ദിനേശ്, അനുരാജ് ഒ.ബി, ഇളവരശ്, രാജേഷ് പാണ്ഡ്യൻ, പ്രാർത്ഥന നാഥൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Source link

